പുതുവത്സര ദിനത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കൊപ്പം 2026 ലെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിച്ച വിവരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. “ആരോഗ്യം ആനന്ദം” എന്ന ക്യാമ്പയിനിന്റെ ഭാഗമായി Vibe 4 Wellness എന്ന പേരിൽ സംസ്ഥാന ആരോഗ്യ- കുടുംബ ക്ഷേമ വകുപ്പ്  പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തതെന്ന് അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. സംസ്ഥാന ആരോഗ്യ- കുടുംബ ക്ഷേമ വകുപ്പിന്റെ ഈ പ്രോഗ്രാം ഒരു വലിയ വിജയമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് മേയര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

അതേസമയം, തലസ്ഥാന നഗരത്തിലെ ഇലക്ട്രിക് ബസ് സർവീസുകളെ ചൊല്ലി നഗരസഭയും ഗതാഗത വകുപ്പും തമ്മിലുള്ള പോര് മുറുകുകയാണ്. 2023-ലെ കരാർ വ്യവസ്ഥകൾ കെ.എസ്.ആർ.ടി.സി ലംഘിക്കുകയാണെന്ന മേയർ വി.വി.രാജേഷിന്റെ ആരോപണത്തിന്, കടുത്ത ഭാഷയിലാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മറുപടി നൽകിയത്.