മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു. ഹൈക്കോടതിയുടെ ധർവാഡ്, കലബുറഗി ബെഞ്ചുകളിലും ജില്ലാ കോടതികളിലും അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കും.

പൊതുജനങ്ങൾ, അഭിഭാഷകർ, സംഘടനകൾ എന്നിവർ സമർപ്പിച്ച നിവേദനങ്ങളും കർണാടക സർക്കാരിന്റെ കത്തും കണക്കിലെടുത്ത് കർണാടക ഹൈക്കോടതിയിലെ എല്ലാ കോടതി ഹാളുകളിലും, ബംഗളൂരുവിലെ പ്രിൻസിപ്പൽ ബെഞ്ചിലും, ധാർവാഡിലെയും കലബുറഗിയിലെയും ബെഞ്ചുകളിലും, സംസ്ഥാനത്തെ ജില്ലാ കോടതികളിലും ഭാരതരത്‌ന ഡോ. ബി.ആർ. അംബേദ്കറുടെ ഫോട്ടോ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 26ന് കോടതി പ്രമേയം പാസാക്കിയിരുന്നു.