ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പോര്‍ച്ചുഗീസിന്റെ ഇതിഹാസ താരം പെപ്പെ. 41-ാം വയസ്സിലാണ് പറങ്കിപ്പടയുടെ പ്രതിരോധഭടന്‍ ബൂട്ടഴിക്കുന്നത്. കഴിഞ്ഞ യൂറോ കപ്പോടെ ഫുട്‌ബോളിനോട് വിടപറയുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.

2019 മുതല്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ പോര്‍ട്ടോയുടെ താരമാണ് പെപ്പെ. 2007 മുതല്‍ പോര്‍ച്ചുഗീസിന് വേണ്ടി ബൂട്ടണിയുന്ന പെപ്പെ ലോകത്തിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാളായാണ് അറിയപ്പെടുന്നത്.

രാജ്യത്തിന് വേണ്ടി 141 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം 2024 യൂറോ കപ്പില്‍ ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടറിലാണ് അവസാനമായി ബൂട്ടണിയുന്നത്. 2016ല്‍ യൂറോ കപ്പ്, 2018 നാഷന്‍സ് ലീഗ് എന്നീ കിരീടങ്ങള്‍ നേടിയ പോര്‍ച്ചുഗല്‍ ടീമിലെ പ്രധാന അംഗമായിരുന്നു.