ഹരിയാനയിലെ ഫരീദാബാദിൽ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ 19കാരനെ വെടിവെച്ച് കൊന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതി ഇരയുടെ കാറിനെ 25 കിലോമീറ്ററോളം പിന്തുടർന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

ആര്യൻ മിശ്ര, സുഹൃത്തുക്കളായ ഹർഷിത്, ഷാങ്കി എന്നിവർക്കൊപ്പം ഓഗസ്റ്റ് 23 ന് അർദ്ധരാത്രിയോടെ ഡസ്റ്റർ കാറിൽ നൂഡിൽസ് കഴിക്കാൻ പുറപ്പെട്ടു. ഡസ്റ്റർ, ഫോർച്യൂണർ എസ്‌യുവികൾ ഉപയോഗിച്ച് ചില പശുക്കടത്തുകാര് നഗരത്തിൽ നിരീക്ഷണം നടത്തുന്നതായി വിവരം ലഭിച്ചതായി പശു സംരക്ഷകരെന്ന് വിളിക്കുന്ന പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. 

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് പശുക്കളെ ട്രക്കിൽ കയറ്റാൻ പശുക്കടത്തുകാര് കൂട്ടാളികളെ വിളിച്ചിരുന്നതായും പ്രതി പറഞ്ഞു.