സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച്, അവരറിയുന്നതിന് മുന്‍പേ ഞങ്ങളറിയും എന്നാണ് ചില പാപ്പരാസികളുടെ വാദം. അത് പ്രകാരം മരിക്കാത്ത ആളെ കൊന്നെന്നും, പിരിയാത്ത ദാമ്പത്യം പിരിഞ്ഞു എന്നും വരുത്തി തീര്‍ത്തേക്കാം. അക്കൂട്ടത്തില്‍ ഏറെ ചര്‍ച്ചയായ ഒറു വിവാഹ മോചന കഥയായിരുന്നു പാര്‍വ്വതി നമ്പ്യാരുടേയും.

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പോലും മുന്നോട്ടു പോയില്ല, പാര്‍വ്വതി നമ്പ്യാരും ഭര്‍ത്താവും വേര്‍പിരിഞ്ഞു എന്ന രീതിയിലായിരുന്നു ഗോസിപ്പുകള്‍ പുറത്തുവന്നത് എന്നാല്‍ ഗോസിപ്പുകളെ കാറ്റില്‍ പറത്തി ഭര്‍ത്താവിനൊപ്പമുള്ള പുതിയ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് പാര്‍വ്വതി നമ്പ്യാര്‍.

കാടും മലയും താണ്ടി, ഒര അരുവിയുടെ തീരത്ത് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന പ്രണയാര്‍ദ്രമായ ഏതാനും ചിത്രങ്ങളാണ് പാര്‍വ്വതി പങ്കുവച്ചിര്യയ്ക്കുന്നത്. ചുവന്ന നിറത്തിലുള്ള ഹാര്‍ട്ടിന്റെ ഇമോജി ക്യാപ്ഷനായി നല്‍കി പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ക്യൂട്ട്, ബ്യൂട്ടിഫുള്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

2011 ല്‍ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കരിയര്‍ ആരംഭിച്ചതാണ് പാര്‍വ്വതി നമ്പ്യാര്‍. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ ഷോകളുടെ ഭാഗമായി. ദിലീപ് നായകനായ ഏഴു സുന്ദര രാത്രികള്‍ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. രഞ്ജിത്തിന്റെ ലീല എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് ചില സിനിമകള്‍ ചെയ്തുവെങ്കിലും വിവാഹത്തോടെ നടി പൂര്‍ണമായും അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്.

2019 ല്‍ ആണ് പാര്‍വ്വതി നമ്പ്യാരുടെയും വിനീത് മേനോന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. 2020 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങിലൂടെ വിവാഹം കഴിഞ്ഞു. അഭിനേത്രി എന്നതിനപ്പുറം നര്‍ത്തകി കൂടെയായ പാര്‍വ്വതി വിവാഹത്തിന് ശേഷവും ആ രംഗത്ത് സജീവമായിരുന്നു. ആ സമയത്താണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്തകളോട് നടി പ്രതികരിച്ചിരുന്നില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥിയായിരുന്ന വിനയ് മാധവ് അപര്‍ണ നമ്പ്യാരുടെ സഹോദരനാണ്‌.