ഓൺലൈനലൂടെ അധിക്ഷേപത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി അൾജീരിയൻ ബോക്‌സർ ഇമാനെ ഖലിഫ് നിയമനടപടി സ്വീകരിച്ചതായി അവരുടെ അഭിഭാഷകൻ അറിയിച്ചു. ശനിയാഴ്ച ബോക്‌സിംഗിൽ ഒളിമ്പിക്‌സ് സ്വർണം നേടുന്ന ആദ്യ അൾജീരിയൻ വനിതയായി അംഗീകാരം നേടിയതിന് ശേഷമാണ് നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ തായ്‌വാനിലെ ലിൻ യു-ടിംഗിനൊപ്പം മത്സരിക്കവേയാണ് ഖലിഫ് ലിംഗവിവേചനത്തിന് ഇരയാകുന്നത്.

“സോഷ്യൽ മീഡിയയിൽ എന്നെക്കുറിച്ച് പറയുന്നതെല്ലാം അധാർമികമാണ്. ലോകമെമ്പാടുമുള്ള ആളുകളുടെ മനസ്സ് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു.” ഖലീഫ് ശനിയാഴ്ച പറഞ്ഞു. വെള്ളിയാഴ്ച ഇത് സംബന്ധിച്ച് പരാതി നൽകിയതായി ഖലീഫിൻ്റെ അഭിഭാഷകൻ നബീൽ ബൗഡി റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറ്റാലിയൻ ബോക്‌സർ ആഞ്ചല കാരിനിക്കെതിരായ അവരുടെ ആദ്യ പോരാട്ടം 46 സെക്കൻഡിനുള്ളിൽ അവസാനിച്ചതിന് ശേഷമാണ് “ഇതുപോലൊരു പഞ്ച് തനിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല” എന്ന് ഖലീഫ് അവകാശപ്പെട്ടത്.