കുടുംബവഴക്കിനെ തുടർന്നാണ് മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയ്ക്ക് നേരെ എയർ ഗൺ എടുത്ത് വെടിയുതിർത്തത്. പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്.
കാൽമുട്ടിന് പരിക്കേറ്റ മേരി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മംഗലംഡാം പോലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.



