ഇന്ത്യയുമായി സൈനിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മദ്രസകളിൽ ചേരുന്ന വിദ്യാർത്ഥികളെ രാജ്യത്തിന്റെ “രണ്ടാം പ്രതിരോധ നിര” എന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വിശേഷിപ്പിച് പ്രസ്താവന എല്ലാവരേയും അമ്പരപ്പിച്ചു.
“മദ്രസകളെയോ മദ്രസ വിദ്യാർത്ഥികളെയോ സംബന്ധിച്ചിടത്തോളം, അവർ നമ്മുടെ രണ്ടാം നിര പ്രതിരോധമാണെന്നതിൽ സംശയമില്ല. അവിടെ പഠിക്കുന്ന യുവാക്കളെ, സമയമാകുമ്പോൾ, ആവശ്യാനുസരണം 100 ശതമാനവും ഉപയോഗിക്കും.” അതിർത്തി കടന്നുള്ള സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവേ ആസിഫ് പ്രഖ്യാപിച്ചു.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യമായ ആക്രമണം നടത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം വന്ന പ്രസ്താവന, തീവ്രവാദ ശൃംഖലകളും തന്ത്രപരമായ ശേഷികളിൽ മത സെമിനാരികളുടെ ഉപയോഗവും തമ്മിലുള്ള ഇസ്ലാമാബാദിന്റെ ദീർഘകാലവും വിവാദപരവുമായ ബന്ധങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.



