ഒർലാൻഡോ: സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിലെ കെട്ടിട നിർമാണ ഫണ്ടിനായി നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി റവ. ഫാ. ബെന്നി ജോർജിന്റെ അധ്യക്ഷതയിൽ നടത്തി.
ഇടവകയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ചവരോടുള്ള നന്ദി ഇടവക വികാരി അറിയിച്ചു. പ്രസ്തുത മീറ്റിംഗിൽ ബിൽഡിംഗ് കമ്മിറ്റി കോഓർഡിനേറ്റർ ജിജോ ജോസഫ് ഫ്ളവർഹിൽ കൂപ്പൺ ധനസമാഹരണവും നറുക്കെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.
കൂടാതെ കൂപ്പൺ ധനശേഖരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാ ഇടവകകൾക്കും എല്ലാ വ്യക്തികൾക്കും ബിൽഡിംഗ് കമ്മിറ്റിയുടെ പേരിലുള്ള പ്രത്യേക നന്ദി അറിയിച്ചു. കൂടാതെ ഇടവയുടെ ട്രസ്റ്റി എൽദോ മാത്യു ഇടവകയ്ക്ക് വേണ്ടി കൂപ്പൺ നറക്കെടുപ്പുമായി സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചു.
കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 2500 ഡോളറിന്റെ വീസ ഗിഫ്റ്റ് കാർഡ് മാത്യു ചെറുതോട്ടിലിനും (സെന്റ് ജോർജ് സിറിയക് ഓർത്തഡോക്സ് ചർച്ച് കാറ്റെരെറ്റ് ന്യൂജഴ്സി), രണ്ടാം സമ്മാനം1500 ഡോളറിന്റെ വീസ ഗിഫ്റ്റ് കാർഡ് ജോൺ തോമസിനും (സെന്റ് പോൾസ് സിറിയക് ഓർത്തഡോക്സ് ചർച്ച് ഫിലാഡൽഫിയ) ലഭിച്ചു.
മൂന്നാം സമ്മാനം 1000 ഡോളറിന്റെ വീസ ഗിഫ്റ്റ് കാർഡ് ഷെറിൻ ജോസഫിനും (സെന്റ് പോൾസ് സിറിയക് ഓർത്തഡോക്സ് ചർച്ച് ഫിലഡൽഫിയ) ആണ് ലഭിച്ചത്. പ്രസ്തുത മീറ്റിംഗിൽ വച്ച് ഇടവകയിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി കോളജിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് ഇടവകയുടെ പേരിലുള്ള ഉപഹാരം വിതരണം ചെയ്തു.
ഏബൽ മാത്യു, ആഷർ ബിജോയ്, കെസിയ ഫിലിപ്പ് എന്നിവർ ഉപഹാരത്തിന് ഇടവകയിൽ നിന്ന് അർഹരായി. ഇടവകയുടെ ഉപഹാരം സ്വീകരിച്ച കുട്ടികളുടെ നന്ദി പ്രസംഗത്തിനും ഇടവക സെക്രട്ടറി സിജു ഏലിയാസിന്റെ കൃതജ്ഞതയ്ക്കും ശേഷം യോഗം സമാപിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ .ഫാ .ബെന്നി ജോർജ് (വികാരി) – 97893 03047, എൽദോ മാത്യു (ട്രസ്റ്റി) – 40772 99092, സിജു ഏലിയാസ് (സെക്രട്ടറി) – 81336 86820.



