മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ(എം.എസ്.സി) മൂന്നാമത്തെ മദര്‍ഷിപ്പായ ഓറിയോണും കണ്ടെയ്നറുകളുമായി വിഴിഞ്ഞം തുറമുഖത്ത് എത്തി. ബുധനാഴ്ച വൈകിട്ടോടെയാണ് കപ്പൽ തുറമുഖത്ത് നങ്കൂരമിട്ടത്.
ബ്രസീലിലെ ഇറ്റാഗുവായ് തുറമുഖത്ത് നിന്നും കണ്ടെയ്നറുകളുമായാണ് മദർ ഷിപ്പ് എത്തിയിരിക്കുന്നത്. തമിഴ്നാട് സ്വദേശി ദിവാകരന്‍ ദക്ഷിണാമൂര്‍ത്തിയാണ് കപ്പലിലെ ക്യാപ്റ്റന്‍. 21 ഇന്ത്യക്കാരടക്കം 27 പേരാണ് ഈ കപ്പലിലുള്ളത്.
എം.എസ്.സിയുടെ മൂന്നാമത്തെ കപ്പലാണ് വിഴിഞ്ഞമടുക്കുന്നതെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു. കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ ഇറക്കുന്ന ജോലികളും തുടങ്ങിയതായി തുറമുഖ അധികൃതര്‍ പറഞ്ഞു. രണ്ടായിരത്തോളം കണ്ടെയ്നറുകള്‍ ഇവിടെ ഇറക്കുമെന്നും അറിയിച്ചു.