പ്രതിപക്ഷവുമായി നിരന്തരം കൊമ്പുകോർക്കുന്ന ധൻകർ രാജ്യസഭയിൽ ഭരണ പക്ഷത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണിത്. പ്രമേയം അവതരിപ്പിക്കുന്നതിനു മുന്നോടി യായി 14 ദിവസത്തെ നോട്ടിസ് നൽകണമെന്നാണു ചട്ടം. സഖ്യത്തിലെ 87 എംപിമാരിൽ 60 പേർ നോട്ടിസിൽ ഒപ്പിട്ടതായാണു വിവരം.

നോട്ടീസ് സമർപ്പിച്ചാൽ അടുത്ത സഭാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കും. നിലവിലെ കക്ഷിനില പ്രകാരം പ്രമേയം പാസാക്കാൻ ഉള്ള അംഗബലം പ്രതിപക്ഷത്തിന് ഇല്ലായെങ്കിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവാൻ ഇത് ഉപകരിക്കും എന്നാണ് കണക്കുകൂട്ടൽ