കഴിഞ്ഞ വർഷത്തെ വില്‍പ്പനയെ അപേക്ഷിച്ച് 14 കോടി രൂപയുടെ കുറവാണ് ഇത്തവണയുണ്ടായത്. ഉത്രാടം വരെയുള്ള ഒമ്ബത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍ 715 കോടിയുടെ വില്‍പ്പനയാണ് നടന്നത്.
അതേസമയം, ഉത്രാട ദിനത്തിലെ മദ്യവില്‍പ്പനയില്‍ വർധനയുണ്ടായി. ഉത്രാട ദിനത്തില്‍ നാല് കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഉത്രാട ദിനത്തില്‍ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. തിരുവോണ ദിനത്തില്‍ ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളും നടക്കുന്ന വില്‍പ്പനയുടെ കണക്ക് കൂടി നോക്കിയാണ് അന്തിമ വില്‍പ്പന കണക്കാക്കുന്നത്.



