ന്യൂഡൽഹി: ബംഗ്ലാദേശിൽ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശ് പാർലമെന്റിലെ സൗത്ത് പ്ലാസയിൽ ഫെബ്രുവരി പതിനേഴിന് (ചൊവ്വാഴ്ച) ഉച്ചയ്ക്കുശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗ്ലാദേശ് ക്ഷണിച്ചിരുന്നു. എന്നാൽ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കില്ല. മുംബെെയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി ചർച്ചയുടെയും പിന്നാലെ ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കാനുള്ളതുകൊണ്ടാണ് മോദി പങ്കെടുക്കാതിരിക്കുന്നത് എന്നാണ് വിവരം.
ഇന്ത്യ, ചൈന, പാകിസ്താൻ തുടങ്ങി പതിമൂന്ന് രാജ്യങ്ങളിലെ നേതാക്കന്മാരെ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. ബംഗ്ലാദേശിന്റെ മുന്നൂറംഗ പാർലമെന്റിലെ പാതിയിലേറെ സീറ്റുകളിൽ വിജയിച്ചാണ് ബിഎൻപി അധികാരത്തിലെത്തുന്നത്. ജമാഅത്ത് ഇ ഇസ്ലാമി നേതൃത്വം നൽകുന്ന സഖ്യമാണ് പ്രതിപക്ഷത്ത്.