പാല ഭരണങ്ങാനം മറ്റത്തില്‍ ഭൂമിരാജാണ് (80) മരിച്ചത്.
ഇന്ന് വൈകിട്ട് നാലോടെ ഭരണങ്ങാനം ടൗണിലാണ് സംഭവം. ഹോട്ടലില്‍ നിന്ന് ചായ കുടിച്ച്‌ ഇറങ്ങിയ ഭൂമിരാജ് റോഡ് മുറിച്ച്‌ കടക്കവെയാണ് ബസിടിച്ചത്. റോഡില്‍ വീണ ഭൂമിരാജിന്റെ തലയിലൂടെ സ്‌കൂള്‍ ബസിന്റെ പിന്നിലെ ചക്രം കയറിയിറങ്ങുകയായിരുന്നു.ഭൂമിരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ചൂണ്ടച്ചേരി സാന്‍ജോസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടമുണ്ടാക്കിയത്. പാലാ പോലിസും ഫയര്‍ ഫോഴ്‌സും എത്തി മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശിയായ ഭൂമിരാജും കുടുംബവും 50 വര്‍ഷത്തോളമായി ഭരണങ്ങാനത്താണ് താമസം.