കൊച്ചി മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സിഎംആര്‍എഫ്‌ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഗേറ്റിൽ കോര്‍ത്ത നിലയിലാണ് മധ്യവയസ്‌കൻ്റെ നഗ്ന മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന വ്യക്തിയാണ് പോലീസ് പറഞ്ഞു.

ഇന്ന് രാവിലെ മംഗളവനം ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഗേറ്റിന് മുകളിലായുള്ള കമ്പിയിൽ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്നമായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് അയക്കും.

ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള വനത്തിന്‍റെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.