നോര്‍വേയിലെ കിരീടാവകാശി മെറ്റ്-മാരിറ്റിന്റെ മകനും കിരീടാവകാശി ഹാക്കോണിന്റെ രണ്ടാനച്ഛനുമായ 28 വയസ്സുള്ള മരിയസ് ബോര്‍ഗ് ഹോയ്ബിക്കെതിരെ മൂന്ന് ബലാത്സംഗ കുറ്റങ്ങളും നിരവധി ലൈംഗികാതിക്രമങ്ങളും ചുമത്തിയതായി റിപ്പോര്‍ട്ട്. നിരോധന ഉത്തരവ് ലംഘിച്ചതിനും തെളിവുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്തും കഴിഞ്ഞ വര്‍ഷം മൂന്ന് തവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

നോര്‍വീജിയന്‍ പൊലീസ് പത്ത് മാസത്തോളം അന്വേഷണം നടത്തിയിരുന്നു. ശേഷം ഹോയ്ബിയെ കേസ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറി. അദ്ദേഹത്തിന്റെ അമ്മ ഒരു രാജകീയ വ്യക്തിയെ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും, ഹോയ്ബിക്ക് രാജകീയ പദവിയോ ചുമതലകളോ ഇല്ല.

അന്വേഷണ റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചു. കൂടാതെ അന്വേഷണ സാമഗ്രികളില്‍ പൊലീസ് കണ്ടെത്തിയ കേസുകളും അന്വേഷിച്ചു. അക്രമാസക്തവും ലൈംഗിക കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ അന്വേഷണത്തില്‍ ഉണ്ടെന്ന് ഓസ്ലോ പൊലീസ് ഡിസ്ട്രിക്റ്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ലൈംഗികാതിക്രമം, ബലാത്സംഗം എന്നീ നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.