2025 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പിന്തള്ളി മരിയ കൊറീന മചാഡോയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തമായ മാറ്റത്തിനുള്ള പോരാട്ടത്തിനുമാണ് മരിയ കൊറിന മചാഡോയ്ക്ക് അംഗീകാരമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചു.

എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും നൊബേൽ സമ്മാനത്തിന് അർഹനാണെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നൊബേൽ കമ്മിറ്റിയുടെ സുപ്രധാന പ്രഖ്യാപനം. ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിന് വെനിസ്വേലയുടെ ഉരുക്കുവനിത എന്നും അറിയപ്പെടുന്ന മച്ചാഡോ, ടൈം മാഗസിന്റെ ‘2025 ലെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ’ പട്ടികയിൽ ഇടം നേടിയിരുന്നു.