സിപിഎം ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ആർക്കും ഇപ്പോൾ നൽകില്ലെന്ന് സൂചന. പാർട്ടി സെൻ്ററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവ്വഹിക്കുന്നതിനാണ് നിലവിലെ തീരുമാനം. ഈ മാസം അവസാനം ചേരുന്ന പിബി, സിസി യോഗങ്ങൾ തുടർകാര്യങ്ങൾ ആലോചിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. പാർട്ടി കോൺഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും ആലോചനയിലുണ്ട്.  അതേസമയം, സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഒരാൾ അന്തരിച്ചത് ആദ്യമാണെന്നിരിക്കെ എന്തു വേണം എന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് നേതാക്കൾ വിശദീകരിക്കുന്നത്. 