ക​ണ്ണൂ​ർ : പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​മ്പ​തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​ഴീ​ക്കോ​ട് പു​ന്ന​ക്ക​പ്പാ​റ​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​ന്ന​ക്ക​പ്പാ​റ കു​ഞ്ഞി​കി​ഴ​ക്ക​യി​ൽ വീ​ട്ടി​ൽ അ​മാ​നാ​ണ് മ​രി​ച്ച​ത്.

വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് പി​ന്നാ​ലെ പു​ന്ന​ക്ക​പ്പാ​റ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് സ​മീ​പം പ്ര​വ​ർ​ത്ത​ക​ർ ല​ഡു വി​ത​ര​ണ​വും പ​ട​ക്കം പൊ​ട്ടി​ക്ക​ലും ന​ട​ത്തി​യി​രു​ന്നു. ബാ​ക്കി വ​ന്ന പ​ട​ക്ക​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സി​ന് സ​മീ​പ​ത്ത് വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വി​ടെ​യെ​ത്തി​യ കു​ട്ടി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ച​താ​ണ് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തീ ​കൊ​ളു​ത്തി എ​റി​ഞ്ഞ പ​ട​ക്ക​ത്തി​ൽ ഒ​ന്ന് അ​മാ​ന്‍റെ ക​ഴു​ത്തി​ലാ​ണ് വീ​ണ് പൊ​ട്ടി​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​മാ​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ അ​ഴീ​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.