കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചതിനെ തുടർന്ന് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ. പടക്കം പൊട്ടിച്ച ശബ്ദം കേട്ടാണ് കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടായത്.

പടക്കം പൊട്ടിച്ചതിനെ തുടർന്ന് അപസ്മാരമുൾപ്പെടെയുണ്ടായ തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

കണ്ണൂർ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. 22 മാസം പ്രായമുള്ള കുഞ്ഞ് കണ്ണൂർ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.