ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ സൊഹ്‌റാൻ മംദാനി വിജയിച്ചു.  സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ ഗവർണറുമായ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 34 കാരനായ മംദാനി തെരഞ്ഞെടുക്കപ്പെട്ടതോടെ ന്യൂയോർക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി. 

സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂ കുവോമോയുമായി നേരിട്ടുള്ള മത്സരത്തിലായിരുന്നു സൊഹ്‌റാൻ മംദാനി. ഡൊണാൾഡ് ട്രംപ് കാലഘട്ടത്തിനു ശേഷമുള്ള ആദ്യത്തെ പ്രധാന രാഷ്ട്രീയ പരീക്ഷണമായിരുന്നു ഈ തിരഞ്ഞെടുപ്പ്. അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ നേതൃത്വം ഇപ്പോൾ മംദാനിയ്ക്കാണ് . ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീരാ നായരുടെയും ഉഗാണ്ടൻ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി. മത്സരത്തിൽ മംദാനിക്ക് തന്നെയായിരുന്നു കൂടുതൽ വിജയസാധ്യത പ്രവചിക്കപ്പെട്ടിരുന്നത്.