വത്തിക്കാൻ ഗവർണറേറ്റിലേക്ക് രണ്ട് പുതിയ സെക്രട്ടറി ജനറൽമാരെ ഫ്രാൻസിസ് മാർപാപ്പ നിയമിക്കുകയും, അവരുടെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാനുള്ള അധികാരം അതിന്റെ നിയുക്ത പ്രസിഡന്റായ സി. റാഫേല പെട്രിനിക്ക് നൽകുകയും ചെയ്തു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ അടിസ്ഥാന നിയമവും (മെയ് 13, 2023) വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവൺമെന്റിനെക്കുറിച്ചുള്ള CCLXXIV നമ്പർ നിയമവും (നവംബർ 25, 2018) ഫ്രാൻസിസ് മാർപാപ്പ ഭേദഗതി ചെയ്തതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പ്രഖ്യാപിച്ചു. തുടർന്നുള്ള മാറ്റങ്ങളുടെ വെളിച്ചത്തിലാണ് വത്തിക്കാൻ സിറ്റി ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി ആർച്ച് ബിഷപ്പ് എമിലിയോ നാപ്പയെയും ജ്യൂസെപ്പെ പുഗ്ലിസി-അലിബ്രാൻഡിയെയും മാർപ്പാപ്പ നിയമിച്ചത്.
2025 മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഈ നിയമനം പ്രഖ്യാപിച്ചിരിക്കുന്നത്. വത്തിക്കാൻ സിറ്റി സ്റ്റേറ്റിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെയും ഗവർണറേറ്റിന്റെ പ്രസിഡന്റായും സി. റാഫേല പെട്രിനി സ്ഥാനമേൽക്കുന്നതും അതേ ദിവസമാണ്.
നിലവിൽ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അസിസ്റ്റന്റ് സെക്രട്ടറിയും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ പ്രസിഡന്റുമായി സേവനമനുഷ്ഠിക്കുന്ന ആർച്ച് ബിഷപ്പ് എമിലിയോ നാപ്പയെയും വത്തിക്കാൻ സിറ്റി ഗവർണറേറ്റിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായ ഗ്യൂസെപ്പെ പുഗ്ലിസി-അലിബ്രാൻഡിയെയുമാണ് മാർപ്പാപ്പ നിയമിച്ചത്.



