ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പ്രൊഫൈല്‍ ചിത്രം തയ്യാറാക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അണിയിച്ചൊരുക്കുന്നതായി സൂചന. ഡെവലപ്പറായ അലക്‌സാണ്ട്രോ പലൂസ്സിയാണ് ഈ വിവരം പുറത്തുവിട്ടത്. ആകര്‍ഷകമായ എഐ ഫീച്ചറിന്‍റെ പണിപ്പുരയിലാണ് മെറ്റയുടെ ഇന്‍സ്റ്റഗ്രാം എന്നാണ് റിപ്പോര്‍ട്ട്. 

ഉപഭോക്താക്കള്‍ക്ക് എഐ ടൂളിന്‍റെ സഹായത്തോടെ കസ്റ്റം പ്രൊഫൈല്‍ പിക്‌ച്ചറുകള്‍ തയ്യാറാക്കാൻ ഇതിലൂടെ കഴിയും.  ക്രിയേറ്റ് ആന്‍ എഐ പ്രൊഫൈല്‍ പിക്‌ച്ചര്‍ എന്ന ഓപ്ഷന്‍ ഇന്‍സ്റ്റയില്‍ വരുന്നതായി അലക്‌സാണ്ട്രോ പലൂസ്സി ഒരു സ്ക്രീന്‍ഷോട്ട് ത്രഡ്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. മെറ്റയുടെ സ്വന്തം ഏതെങ്കിലുമൊരു എല്‍എല്‍എം മോഡല്‍ ഉപയോഗിച്ചായിരിക്കും ഇത് പ്രവര്‍ത്തിക്കുക. 

അക്ഷരങ്ങളിലൂടെ നിര്‍ദേശം നല്‍കിയോ നിലവിലെ പ്രൊഫൈല്‍ ചിത്രത്തില്‍ പരിഷ്‌കാരം വരുത്തിയോ ആവും എഐ ചിത്രം നിര്‍മിക്കുക എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.