സിഎസ്ഐ കൊച്ചി മഹാ ഇടവക നിയുക്ത ബിഷപ്പ് ആയി റവ. കുര്യൻ പീറ്റർ തിരഞ്ഞെടുക്കപ്പെട്ടു.ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച് വികാരി ആണ്.പുതിയ ബിഷപ്പിനെ നാളെ കൊച്ചിയിൽ വാഴിക്കും. ചെന്നൈയിലെ സിനഡ് സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് നടന്ന സെലക്‌ഷൻ കമ്മിറ്റി യോഗത്തിനുശേഷമാണ് പ്രഖ്യാപനം. എറണാകുളം കടവന്ത്ര സ്വദേശി ആയ റവ കുര്യൻ പീറ്റർ 2000ലാണ് വൈദികനായത്. കാൽ നൂറ്റാണ്ടോളം വിദേശത്തടക്കം പ്രവർത്തിച്ചിട്ടുണ്ട്.
സിഎസ്ഐ കൊച്ചി മഹാ ഇടവക നിയുക്ത ബിഷപ്പ് റവ. കുര്യൻ പീറ്റർ
