ഓഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍.
ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 21 വള്ളങ്ങളുണ്ട്.
ചുരുളന്‍- 3, ഇരുട്ടുകുത്തി എ- 5 , ഇരുട്ടുകുത്തി ബി-18, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 3, തെക്കനോടി തറ-1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളങ്ങള്‍
- വീയപുരം (വില്ലേജ് ബോട്ട് ക്ലബ്, കൈനകരി)
- പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്)
- ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്)
- ആലപ്പാടന്‍ (വെള്ളൂർ ബോട്ട് ക്ലബ്, മേവെള്ളൂർ)
- കാരിച്ചാല്‍ (കെ.സി.ബി.സി)
- മേല്‍പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
- സെന്റ് ജോര്‍ജ് (ഗാഗുല്‍ത്താ ബോട്ട് ക്ലബ്)
- കരുവാറ്റ (ബി.ബി.എം ബോട്ട് ക്ലബ്, വൈശ്യം ഭാഗം)
- വെള്ളംകുളങ്ങര (സെന്റ് ജോസഫ് ബോട്ട് ക്ലബ്, കായൽപ്പുറം)
- ജവഹര്‍ തായങ്കരി (ഫ്രണ്ട്‌സ് ബോട്ട് ക്ലബ്)
- നടുഭാഗം (പുന്നമട ബോട്ട് ക്ലബ്)
- തലവടി (യു.ബി.സി കൈനകരി)
- ചമ്പക്കുളം (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്)
- കരുവാറ്റ ശ്രീ വിനായകൻ (മങ്കൊമ്പ് ബോട്ട് ക്ലബ്)
- നടുവിലേ പറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)
- പായിപ്പാടന്‍ 2 (പായിപ്പാടൻ ബോട്ട് ക്ലബ്)
- ആനാരി (കൈനകരി ടൗൺ ബോട്ട് ക്ലബ്)
- ആയാപറമ്പ് പാണ്ടി കെ.സി.ബി.സി (ബി ടീം)
- സെന്റ് പയസ് ടെൻത് (സെന്റ് പയസ് ടെന്ത്)
- നിരണം (നിരണം ബോട്ട് ക്ലബ്ബ്)
- ആയാപറമ്പ് വലിയ ദിവാന്‍ജി (നിരണം ചുണ്ടൻ ഫാൻസ് അസോസിയേഷൻ ബോട്ട് ക്ലബ്)