തിങ്കളാഴ്ച ഒഡീഷ, ഛത്തീസ്ഗഢ് പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 16 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു. ഛത്തീസ്ഗഡിൽ രണ്ട് വനിതാ നക്‌സലുകളെ സുരക്ഷാ സേന വെടിവെച്ച് കൊന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. 

ഒരു കോടി രൂപ പാരിതോഷികമുള്ള ജയറാം എന്ന ചലപതി നക്‌സൽ കമാൻഡറും കൊല്ലപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) സഹായത്തോടെയുള്ള സംയുക്ത അന്തർസംസ്ഥാന ഓപ്പറേഷൻ ഒഡീഷയിലെ നുവാപദ ജില്ലയുടെയും ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയുടെയും അതിർത്തി പ്രദേശങ്ങളിലാണ് നടന്നത്.