മോർക്കോലിൽ ഷേർലി മാത്യു (45) വിനെയാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയാണന്ന് സംശയിക്കുന്നു. വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറത്ത നിലയിലും, യുവാവിനെ സ്റ്റെയർകേയ്സിൽ തുങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്.സയൻ്റഫിക് വിദഗ്ദർ എത്തിയ ശേഷം മാത്രമെ വീട് തുറന്ന് പരിശോധന നടക്കു.
കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ വീട്ടമ്മയെ കഴുത്തറത്ത് നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി



