പുത്തന്‍ചന്തയിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് മുണ്ടക്കയം പൊലീസ് ആണ് പരിശോധന നടത്തിയത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോരുത്തോട് സ്വദേശി അനധികൃതമായി നടത്തുന്ന പാറമടകളിലേക്ക് എത്തിച്ച സ്‌ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.

സ്‌ഫോടകവസ്തുക്കള്‍ എവിടെ നിന്ന് എത്തിച്ചെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.സ്‌ഫോടകവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.