ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ ലൈംഗികാതിക്രമ ആരോപണ കേസുകളിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് ഹണി എം.വർഗ്ഗീസിനെ ഒഴിവാക്കണമെന്നു കോൺഗ്രസ് നേതാവ് അനിൽ അക്കര. ഹൈക്കോടതി റജിസ്ട്രാർക്കാണ് അനിൽ പരാതി നൽകിയത്.
രാഷ്ട്രീയ താൽപര്യം ഉൾപ്പെടെ മുൻനിർത്തി ജഡ്‌ജിക്കും കോടതിക്കുമെതിരെ പൊതുജനങ്ങളിൽ അനാവശ്യ സംശയങ്ങൾ ഉണ്ടാക്കാൻ കാരണക്കാരനായതിന് അനിൽ അക്കരയ്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്‌സിങ്ങും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകി.



