‘ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ എങ്ങനെ ലീവെടുത്ത് യാത്ര പോകാനാണ്!’ ഇങ്ങനെ ആത്മഗതം പറയുന്നവരാണോ നിങ്ങൾ? എന്നാൽ കൃത്യമായി പ്ലാൻ ചെയ്താൽ ഈ വർഷത്തെ വാരാന്ത്യങ്ങളെ നിങ്ങൾക്ക് ചെറിയൊരു അവധിക്കാലമാക്കി തന്നെ മാറ്റാൻ സാധിക്കും. കാരണം 2026-ലെ പല പ്രധാന അവധി ദിനങ്ങളും വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലുമാണ് വരുന്നത്. ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂന്ന് ദിവസത്തെ ആയാസരഹിതമായ വാരാന്ത്യങ്ങൾക്ക് കാരണമാകും.