തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപവും ലക്ഷദീപത്തിന്റെയും വിളംബര പത്രിക സ്വീകരണം നടന്നു. രാവിലെ 7.30നും 8.30നും ഇടയിലുള്ള മുഹൂർത്തത്തിൽ വിളബംര പത്രിക തിരിവിതാകൂർ രാജകുടുംബാംഗങ്ങൾ നടൻ മോഹൻലാലിന് കൈമാറി. തിരുവനന്തപുരത്ത് ജനിച്ചുവളർന്ന വ്യക്തി എന്ന നിലയിൽ പത്മനാഭസ്വാമി ക്ഷേത്രം അഭിമാനമാണെന്നും മുറജപവും ലക്ഷദീപവും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും വിളംബരപത്രിക സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു. കിഴക്കേഗോപുരനടയിൽ വച്ചായിരുന്നു ചടങ്ങുകൾ.
“തിരുവനന്തപുരത്ത് ജനിച്ചു വളർന്ന വ്യക്തി എന്ന നിലയിൽ പത്മനാഭസ്വാമി ക്ഷേത്രം അഭിമാനമാണ് എന്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു ഈ ചടങ്ങുകൾ. ഇങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. വിളംബര ദൗത്യം ഏറ്റെടുക്കാൻ അർഹൻ ആണോ എന്ന് അറിയില്ല, പക്ഷെ ഇത് പത്മനാഭസ്വാമിയുടെ അനുഗ്രഹമായി കരുതുന്നു ലക്ഷദീപം അകം തെളിയിക്കുന കാഴ്ചയാണ്.” മോഹൻലാൽ പറഞ്ഞു. നവംബർ 20 മുതൽ 2026 ജനുവരി 14വരെയാണ് ജപയജ്ഞം നടക്കുന്നത്.