കെ.ആര്.ജ്യോതിലാലിനെ പൊതുഭരണ വകുപ്പില്‍ നിന്ന് ധനവകുപ്പിലേക്ക് മാറ്റി. ബിശ്വനാഥ് സിന്‍ഹയ്ക്ക് വനം വകുപ്പ് അധിക ചുമതല നല്കി.
അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി. കേശവേന്ദ്രകുമാര്‍ ധനവകുപ്പ് സെക്രട്ടറിയാകും. ഡോ.എസ്.ചിത്രയെ ധനവകുപ്പില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറ്റിയത്.
അദീല അബ്ദുള്ളയെ വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.



