ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കുംഭമേള നടക്കുന്നത് വഖഫ് ഭൂമിയിലാണെന്ന അവകാശവാദത്തോട് രൂക്ഷമായ പ്രതികരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
വഖഫ് ബോർഡിന് നൽകിയ മുന്നറിയിപ്പിൽ, ഭൂമി അവകാശപ്പെടാൻ ഉദ്ദേശിച്ച് മഹാകുംഭത്തിന് വരുന്നവർക്കെതിരെ “കെെകാര്യം” ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനവും ഇന്ത്യയെയും അതിന്റെ സംസ്കാരത്തെയും ബഹുമാനിക്കുകയും ചെയ്യുന്നവർക്ക് പ്രയാഗ്‌രാജ് സന്ദർശിക്കാൻ സ്വാഗതമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.



