പാലക്കാട്: ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ആസാമിൽ നിന്നെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഫീഡിംഗ് റൂമിൽ അമ്മ മുലയൂട്ടുന്നതിടെ കുഞ്ഞിന്‍റെ ബോധം നഷ്ടമാകുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.