പുതിയ കുടിയേറ്റ നിയമത്തിന്റെ ചില ഭാഗങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ വിലക്കുന്ന കീഴ്ക്കോടതിയുടെ തീരുമാനം തടയണമെന്ന ഫ്‌ളോറിഡയുടെ അഭ്യര്‍ത്ഥന സുപ്രീം കോടതി ബുധനാഴ്ച നിരസിച്ചു. ഫ്‌ളോറിഡയുടെ അറ്റോര്‍ണി ജനറലിന്റെ അടിയന്തര അഭ്യര്‍ത്ഥന കോടതി നിരസിച്ചത് എന്തുകൊണ്ടാണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല.
റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഈ വര്‍ഷം ഒപ്പുവച്ച നിയമത്തിനെതിരെ രണ്ട് ഇമിഗ്രേഷന്‍ ഗ്രൂപ്പുകളും രണ്ട് രേഖകളില്ലാത്ത കുടിയേറ്റക്കാരും ഉന്നയിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. നിയമവിരുദ്ധമായി അമേരിക്കയില്‍ എത്തി നാടുകടത്തപ്പെട്ട ശേഷം സംസ്ഥാനത്ത് വീണ്ടും പ്രവേശിക്കുന്നത് കുറ്റകൃത്യമാക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണത്തിനെതിരെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.