സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗത്തിനുള്ള മരുന്നുവില കുറയ്ക്കുന്നതിൽ കേന്ദ്രം ചർച്ച നടത്തണമെന്ന് സുപ്രീം കോടതി. സബ്‌സിഡി നൽകുന്നതിനുള്ള സാധ്യത പുനപരിശോധിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വില കുറക്കുന്നതിൻ്റെ ഭാഗമായി മരുന്ന് നിർമ്മാതാക്കളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാരിന് സുപ്രിംകോടതി നിർദ്ദേശം നൽകി. മരുന്നുവിലയ്ക്ക് സബ്‌സിഡി നൽകുന്നതിനുള്ള സാധ്യത പുനപരിശോധിക്കാനാണ് നിർദ്ദേശം.



