യുഎസിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഒറിഗൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർൻഡെയ്ലിന് പടിഞ്ഞാറ് രാവിലെ 10:44 നാണ് ഭൂചലനം ഉണ്ടായത്.
തെക്ക് സാൻ ഫ്രാൻസിസ്കോ വരെ ഇത് അനുഭവപ്പെട്ടു. പ്രദേശത്തെ താമസക്കാർക്ക് കുറച്ച് നിമിഷങ്ങളോളം ചലനം അനുഭവപ്പെട്ടു. അതിനെ തുടർന്ന് ചെറിയ തുടർചലനങ്ങൾ ഉണ്ടായി.