ഉത്തർ പ്രദേശിലെ ബാഗ്പത്ത് ജില്ലയിൽ ബന്ധങ്ങളുടെ പവിത്രത തന്നെ ചോദ്യം ചെയ്യുന്ന സംഭവം പുറത്ത് വന്നിരിക്കുകയാണ്. വിവാഹിതയായ ഒരു സ്ത്രീക്ക് സ്വന്തം ജ്യേഷ്ഠന്റെ മകനോടാണ് ഹൃദയം വഴുതിയത്. തുടർന്ന് ഇരുവരും ആരും അറിയാതെ രഹസ്യമായി കണ്ടുമുട്ടുകയും അഞ്ച് വർഷത്തോളം ഈ ‘നിശ്ശബ്ദ പ്രണയം’ തുടർന്നു പോവുകയും ചെയ്തു. വാലന്റൈൻസ് ഡേ രാത്രി ഈ രഹസ്യ ബന്ധത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നതോടെ ഗ്രാമം മുഴുവൻ ഞെട്ടലിലായി.
ദോഘാട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തിക്രി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഏകദേശം എട്ട് വർഷം മുമ്പ് പങ്കജ് എന്ന യുവാവിനെ പൂജ വിവാഹം കഴിച്ചു. ഇഅവർക്ക് രണ്ട് ആൺമക്കളുണ്ട്. ഇതിനിടെ പൂജ തന്റെ സഹോദരന്റെ മകനുമായി പ്രണയത്തിലായി. കഴിഞ്ഞ അഞ്ച് വർഷമായി, അവർ രഹസ്യമായി കണ്ടുമുട്ടിയിരുന്നു, എന്നാൽ അവരുടെ കുടുംബങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു.



