കോന്നി: മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന സൂചനയുമായി അടൂർ പ്രകാശ് എംപി. കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് അടൂർ പ്രകാശിന്റെ പരാമർശം. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറിയ ഉമ്മൻ എത്തിയപ്പോൾ എംപി സംസാരിക്കുകയായിരുന്നു, ഇതോടെയാണ് ഞങ്ങൾ പലതും പദ്ധതിയിട്ടു പക്ഷേ തലവിധി മറ്റൊന്നായി പോയിയെന്ന് അടൂർ പ്രകാശ് പറഞ്ഞത്. മറിയ ഉമ്മൻ ഒന്നും കേൾക്കുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ മറിയ ഉമ്മൻ കൺവെൻഷനിൽ മുഖ്യ സാന്നിധ്യമായിരുന്നു. കൺവെൻഷനിൽ പ്രകാശിൻ്റെ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെയാണ് മറിയ ഉമ്മൻ കയറി വന്നത്.
മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി അടൂർ പ്രകാശ്



