ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളില്‍ ഇനി പിന്തുണയുമായി സ്റ്റേഡിയങ്ങളില്‍ ഉണ്ടാകില്ലെന്ന് മഞ്ഞപ്പട അറിയിച്ചു. ടീം മാനേജ്‌മെന്റ് നയങ്ങളില്‍ പ്രതിഷേധിച്ചും ടീമിന്റെ മോശം പ്രകടനവുമാണ് ബഹിഷ്‌കരണത്തിന് കാരണം. അടിക്കടി പരിശീലകരെ മാറ്റുന്നതും മികച്ച കളിക്കാരെ കൊണ്ടുവന്ന് ടീം ശക്തിപ്പെടുത്താതും ഉള്‍പ്പെടെ കാരണങ്ങള്‍ നിരത്തിയാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ ഏറ്റവും വിലയ ഫാന്‍സ്‌കൂട്ടായ്മയാണ് സ്വന്തം ടീമിനെ ബഹഷ്‌കരിക്കുന്നത്.ഉടമസ്ഥര്‍ ക്ലബ് നടത്തിപ്പില്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും ഉടമകള്‍ക്ക് കാഴ്ചപ്പാടില്ലെന്നും കൂട്ടായ്മ പറയുന്നു. സ്‌പോട്ടിങ് ഡയറക്ടറും പരാജയമെന്നാണ് വാദം.ആരാധകരുടെ ആശങ്ക പരിഹരിച്ചാല്‍ മാത്രം പിന്തുണ നല്‍കൂ.



