വേനൽക്കാലം കടുക്കുമ്പോൾ ശരീരത്തിന് ഉന്മേഷവും തണുപ്പും നൽകാൻ മിക്കവരും ആശ്രയിക്കുന്നത് പഴവർഗ്ഗങ്ങളെയാണ്. ഈ സമയത്ത് വിപണിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ട് പഴങ്ങളാണ് മാമ്പഴവും തണ്ണിമത്തനും. എന്നാൽ ഇവ രണ്ടും ശരീരത്തിൽ പ്രവർത്തിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. ഒന്ന് അതിന്റെ ജലാംശം കൊണ്ട് തണുപ്പ് നൽകുമ്പോൾ മറ്റൊന്ന് മികച്ച രുചിയും ഊർജ്ജവുമാണ് പകരുന്നത്. ചൂടിനെ പ്രതിരോധിക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ഇവയിൽ ഏതാണ് കൂടുതൽ അനുയോജ്യമെന്ന് നോക്കാം.

ഈ കാര്യത്തിൽ തണ്ണിമത്തനാണ് വിജയി. തണ്ണിമത്തനിൽ ഏകദേശം 90 ശതമാനവും വെള്ളമാണ്. അതിനാൽ തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇതിനേക്കാൾ മികച്ച മറ്റൊരു പഴമില്ല. മാമ്പഴത്തിൽ ജലാംശം കുറവാണ്. ഇത് പോഷകങ്ങളാൽ സമ്പുഷ്ടമാണെങ്കിലും തണ്ണിമത്തനെപ്പോലെ പെട്ടെന്ന് ശരീരത്തെ തണുപ്പിക്കാൻ ഇതിന് കഴിയില്ല.