കോതമംഗലം കോടതി 2 ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യും. വിഷം ഉള്ളിൽ ചെന്ന നിലയിൽ ജൂലൈ 30നാണ് അൻസിലിനെ ആശുപത്രിയിൽ എത്തിച്ചത്. കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദീർഘകാലമായുള്ള ബന്ധത്തിനിടെ അൻസിൽ പലതവണ തന്നെ ഉപദ്രവിച്ചു എന്ന് കാണിച്ച് അദീന പോലീസിൽ പരാതി നൽകിയിരുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അൻസിൽ പണം വാഗ്ദാനം ചെയ്‌തു. എന്നാൽ കേസ് പിൻവലിച്ചിട്ടും പണം നൽകാൻ അൻസിൽ തയ്യാറായില്ല. ഇതിനെ തുടർന്ന് പലപ്പോഴായി ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്.