അയര്‍ക്കുന്നത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവു ലഹരിയിലായിരുന്ന സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവഞ്ചൂര്‍ മടുക്കാനിയില്‍ വിജയകുമാറിന്റെ മകന്‍ വൈശാഖ് (26) ആണ് മുങ്ങി മരിച്ചത്. ശനിയാഴ്ച അര്‍ദ്ധരാത്രിയ്‌ക്ക് ശേഷമാണ് സുഹൃത്തുക്കള്‍ക്ക് ഒപ്പം വൈശാഖ് നരിമറ്റം ക്ഷേത്രത്തിന് സമീപത്തെ പാടത്ത് കുത്തിയ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെ വൈശാഖിനെ കാണാതായി. സുഹൃത്തുകള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയും അവര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ഫോഴ്‌സ് രാത്രി രണ്ടരയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
വൈശാഖിന് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കള്‍ മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇവരില്‍ നിന്ന് കഞ്ചാവും കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവു ലഹരിയിലായിരുന്ന സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു
