ഇടുക്കി: മഹാരാഷ്ട്രയില്‍ 15 കോടി കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. പാലക്കാട് പുതുപ്പരിയാരം മുണ്ടൂര്‍ മൈലംപള്ളി വഴുവഞ്ചേരി ടൈറ്റസ് (36) ആണ് പിടിയിലായത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ 15 കോടി രൂപ കവര്‍ച്ച ചെയ്തശേഷം വാഗമണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നാസിക്കില്നിന്നെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ പോലീസ് മേധാവിയുടെ പിടികിട്ടാപ്പുള്ളികളെ പിടികൂടുന്ന എല്‍പി സ്ക്വാഡാണ് പുള്ളിക്കാനത്തെ റിസോര്‍ട്ടില്‍നിന്നു പ്രതിയെ പിടികൂടിയത്.



