മാ​വേ​ലി​ക്ക​ര: ചെ​ണ്ട വി​ദ്വാ​ന്‍ മാ​വേ​ലി​ക്ക​ര കോ​ട്ട​യ്ക്ക​കം ശ്രീ​പാ​ദ​ത്തി​ല്‍ ക​ലാ​മ​ണ്ഡ​ലം ശ്രീ​കാ​ന്ത് വ​ര്‍മ (ക​ണ്ണ​ന്‍-49) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.

കേ​ര​ള​പാ​ണി​നി എ.​ആ​ര്‍. രാ​ജ​രാ​ജ​വ​ര്‍മ സ്മാ​ര​ക ഭ​ര​ണ​സ​മി​തി മു​ന്‍ പ്ര​സി​ഡ​ന്‍റും റി​ട്ട. അ​ധ്യാ​പ​ക​നും ആ​യി​രു​ന്ന മാ​വേ​ലി​ക്ക​ര കോ​ട്ട​യ്ക്ക​കം ശ്രീ​പാ​ദ​ത്തി​ല്‍ പ​രേ​ത​നാ​യ പ്ര​ഫ. ആ​ര്‍.​ആ​ര്‍.​സി. വ​ര്‍മ​യു​ടെ​യും റി​ട്ട. സം​ഗീ​ത അ​ധ്യാ​പി​ക ശാ​ന്താ​ദേ​വി​യു​ടെ​യും മ​ക​നാ​ണ്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

ഇ​ട​യ്ക്ക​യി​ലും താ​യ​മ്പ​ക​യി​ലും ഒ​രേ​പോ​ലെ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച ചു​രു​ക്കം ക​ലാ​കാ​ര​ന്മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ണ്ണ​മ്പ​ള്ളി ക​ഥ​ക​ളി​യോ​ഗം, ശ്രീ​വ​ല്ല​ഭ​വി​ലാ​സം ക​ഥ​ക​ളി​യോ​ഗം തു​ട​ങ്ങി​യ​വ​യു​മാ​യി ചേ​ര്‍ന്ന് അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

ഷേ​ക്‌​സ്പി​യ​ര്‍ നാ​ട​ക​മാ​യ ഒ​ഥ​ല്ലോ ആ​ട്ട​ക്ക​ഥാ രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ അ​തി​ന് പി​ന്ന​ണി​യി​ല്‍ ചെ​ണ്ട വാ​യി​ച്ച​തും ശ്രീ​കാ​ന്ത് വ​ര്‍മ​യാ​യി​രു​ന്നു. ക​ഥ​ക​ളി​യി​ലെ ഓ​രോ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യും ഭാ​വ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് ചെ​ണ്ട​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വ് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഭാ​ര്യ: ധ​ന്യ. മ​ക​ള്‍: ശ്രീ​ധ.