സോഷ്യൽ മീഡിയയ്ക്ക് എന്നും പ്രിയങ്കരനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും, വീഡിയോകളുമെല്ലാം നിമിഷങ്ങൾക്ക് ഉള്ളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മമ്മൂട്ടി കമ്പനി എംഡിയുമായ ജോര്‍ജിന് ജന്മദിനാശംസ നേർന്ന് മമ്മൂട്ടി പങ്കുവച്ച ഇരുവരുടെയും ചിത്രമാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്.

“പ്രിയപ്പെട്ട ജോർജ്ജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ” എന്ന ആശംസാ കുറിപ്പിനൊപ്പമാണ് മഞ്ഞുമലകൾ പശ്ചാത്തലമായുള്ള ചിത്രം മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്. ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ആരാധകരാണ് മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണെന്നും എത്രയും പെട്ടന്ന് സിനിമയിലേക്ക് മടങ്ങിവരാനും കമന്റിൽ കുറിക്കുന്നത്.

ഇക്കാ നിങ്ങൾ ഒന്നുവാ, നിങ്ങളെ കാണാൻ കൊതിയായിട്ടാ. എന്റെ 42 വയസ്സിനിടയിൽ നിങ്ങൾ ഇങ്ങനെ മാറി നിൽക്കുന്നത് ആദ്യമായിട്ടാ.” എന്നാണ് ഒരു ആരാധകൻ ചിത്രത്തിൽ കമന്റു ചെയ്തത്. “മുപ്പത്തിയാറ് വർഷം മുമ്പത്തെ നായർ സാബിൻ്റെ ലുക്കാണ് ഇന്നും മമ്മൂക്കയ്ക്ക്”,”വായോ ഇക്ക… നിങ്ങളില്ലാത്ത മലയാള സിനിമ ശരിക്കും അറുബോറാണ്. തിരശീലയുടെ മുന്നിൽ താങ്കളെ കാണാൻ ഒരുപാട് മമ്മൂക്ക ഫാൻസ് കാത്തിരിക്കുന്നു…” എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.