ഒഡീഷയിലെ താമസസ്ഥലത്ത് മലയാളി സി.ഐ.എസ്.എഫ് ജവാൻ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തലശേരി തിരുവങ്ങാട് രണ്ടാം ഗേറ്റിന് സമീപം ചാലിയ സ്വദേശിയായ പാറഞ്ചേരി വീട്ടിൽ അഭിനന്ദ് (22) ആണ് മരിച്ചത്.
സംഭവത്തിന്റെ സാഹചര്യങ്ങൾ ദുരൂഹമാണെന്ന് പൊലീസ് സൂചിപ്പിച്ചു. സ്വയം വെടിയേറ്റതാകാമെന്ന സംശയവും അറിയിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അഭിനന്ദിന്റെ ബന്ധുക്കൾ ഒഡീഷയിലേക്ക് പോയിട്ടുണ്ട്.



