സ്പ്രിങ് ക്രീക്ക്- പാർക്കർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ- 45), ഭാര്യ ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരിച്ചത്.

എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗ്ഗീസിന്റെയും അമ്മിണി വർഗ്ഗീസിന്റെയും മകനാണ് വിക്ർ വർഗ്ഗീസ്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. അന്തരിച്ച അമേരിക്കൻ സാഹിത്യകാരൻ ഏബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടർ.

ഒരാഴ്ചയായി ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിക്‌ടറിന് കോൺട്രാക്ട് ബിസിനസും കുശ്ബു ഡാലസിലെ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരിയുമായിരുന്നു. 20നു വൈകിട്ട് 6 മുതൽ പൊതുദർശനത്തിനു വയ്ക്കും. സംസ്ക്‌കാര ശുശ്രൂഷകൾ 21നു നടക്കും. കീനു (14), ആയു (5) എന്നിവർ മക്കളാണ്. സഹോദരൻ: വിൻസന്റ് വർഗീസ്.