ചലച്ചിത്ര പിന്നണി ഗായികയും അവതാരകയുമായ അഞ്ജു ജോസഫ്(Anju Joseph) വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. താരം തന്നെയാണ് വിവാഹ വാർത്ത വെളിപ്പെടുത്തിയത്. വിവാഹ ഫോട്ടോ അഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല.
ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്നവുമെന്നാണ് വിവാഹ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി അഞ്ജു എഴുതിയത്. ഗായകരും ചലച്ചിത്ര താരങ്ങളും അടക്കം നിരവധി പേരാണ് അഞ്ജു ജോസഫിന് ആശംസകള്‍ നേരുന്നത്.



