മലപ്പുറം ജില്ലയിലെ തൃപ്പങ്ങോട്ട് തെങ്ങ് മുറിക്കുന്നതിനിടെ കട്ടര്‍ കഴുത്തില്‍ തട്ടി യുവാവ് മരിച്ചു. തൃപ്പങ്ങോട്ട് സ്വദേശി നിയാസ് ആണ് മരിച്ചത്. 35 വയസായിരുന്നു.

അയല്‍വാസിയുടെ വീട്ടിലെ തെങ്ങ് മുറിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. തെങ്ങിനു മുകളില്‍ കയറി മുറിക്കുന്നതിനിടെ കട്ടര്‍ തെന്നി കഴുത്തില്‍ തട്ടുകയായിരുന്നു. 

കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ നിയാസ് തെങ്ങിനു മുകളില്‍ നിന്നു താഴേക്ക് വീണു.